കോഴിക്കോട് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒമാനിൽ 18-മത് ഷോറൂം ആരംഭിച്ചു. മസ്‌ക്കറ്റ് റുവിയിലെ ലുലു സൂക്കിലാണ് പുതിയ ഷോറൂം.

ചെയർമാൻ എം.പി. അഹമ്മദ് വെർച്വൽ പ്ലാറ്റ്‌ഫോം വഴി ഉദ്ഘാടനം നിർവഹിച്ചു. 2400 ചതുരശ്രയടി വിസ്തൃതിയിൽ കമ്പനിയുടെ ഒമാനിലെ ഏറ്റവുംവലിയ ഷോറൂമാണ് ഉദ്ഘാടനം ചെയ്യത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഒമാൻ ഡയറക്ടർ ഖമീസ് താനി തുനൈ അൽ മന്ദാരി, മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, മറ്റ് മാനേജ്‌മെന്റ് അംഗങ്ങൾ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ മാസത്തിനുള്ളിൽ രണ്ട് ഷോറൂംകൂടി ഇവിടെ ആരംഭിക്കുന്നതിന് കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

ഒമാനിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ വളർച്ചയുണ്ടാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.