ഷാർജ : കണ്ണൂർ ജില്ലയിലെ പരിയാരം സ്വദേശികളുടെ കൂട്ടായ്മയായ പരിയാരം സൗഹൃദവേദി കുടുംബസംഗമം സംഘടിപ്പിച്ചു. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന സംഗമം ഷാർജ ബുക്ക് അതോറിറ്റി എക്‌സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് പി.വി. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ശിവഗംഗ രാമചന്ദ്രൻ മുഖ്യാതിഥിയായി. ഷൈജു അമ്മാനപ്പാറ അധ്യക്ഷത വഹിച്ചു. ഹരിദാസ് പാച്ചേനി, വിനോദ്കുമാർ, ദീപ്തിദേവ്, ശ്രീജിത്ത് ശ്രീലകം, വിനോദ് മുക്കുന്ന് എന്നിവർ സംസാരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു. ദിനേശൻ ചിറ്റടി, രവി കുനിയൂർ, ശരത് ചെമ്മഞ്ചേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.