അബുദാബി : കോവിഡ് സാഹചര്യത്തിൽ നിർത്തിവെച്ചിരുന്ന അൽഐനിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് പുനരാരംഭിക്കുന്നു. നവംബർ നാലു മുതലാണ് പുനരാരംഭിക്കുക. 392 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. വ്യാഴാഴ്ചകളിൽ യു.എ.ഇ. സമയം ഉച്ചയ്ക്ക് 1.25-ന് അൽഐനിൽ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻസമയം വൈകീട്ട് 6.45-ന് കരിപ്പൂരിലെത്തും. അവിടെ നിന്നും തിരികെ രാവിലെ 10-ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.25-നാണ് അൽ ഐനിലെത്തുക.