ഷാർജ : കോവിഡ് കാലത്ത് ദുരിതമനുഭവിച്ച നൂറുകണക്കിനാളുകൾക്ക് ഏഴുമാസത്തോളം ആഹാരം പാകം ചെയ്തു നൽകിയ തൃക്കരിപ്പൂർ സ്വദേശി തൊട്ടോൻ മൻസൂറിന് ഇൻകാസ് ഷാർജ കമ്മിറ്റി യാത്രയയപ്പ് നൽകി.

സന്ദർശക വിസയിലെത്തി മടങ്ങുന്ന തനിക്ക് ജീവിതത്തിൽ വലിയ കാരുണ്യപ്രവർത്തനം നടത്തിയ സന്തോഷമുണ്ടെന്ന് മൻസൂർ പറഞ്ഞു. പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം മൻസൂറിന് ഉപഹാരം നൽകി. കെ.രാജശേഖരൻ, സി.പി.ജലീൽ, എ.വി.മധു, ഷാന്റി തോമസ്, അബ്ദുൽസലാം കളനാട്, നൗഷാദ് തേക്കട, സാം വർഗീസ് എന്നിവർ സംസാരിച്ചു.