ദുബായ് : വാട്സാപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാൻ നിർദേശങ്ങളുമായി യു.എ.ഇ. ടെലി കമ്യൂണിക്കേഷനും ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയും. വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് തിരിച്ചറിഞ്ഞാൽ ഉടൻ സാങ്കേതിക സപ്പോർട്ട് ടീമിന് വിവരമറിയിച്ചുകൊണ്ടുള്ള ഇ-മെയിൽ (support@whatsapp.com) അയക്കാൻ അതോറിറ്റി നിർദേശിച്ചു. മെയിലിൽ അക്കൗണ്ട് നിർജീവമാക്കാനും ആവശ്യപ്പെടാം. മൊബൈലിലെ വാട്സാപ്പ് ആപ്ലിക്കേഷൻ ഇടക്കിടെ കളഞ്ഞ് പുതിയത് ഇൻസ്റ്റാൾ ചെയ്യാനും യു.എ.ഇയിലെ വാട്സാപ്പ് ഉപയോക്താക്കളോട് അധികൃതർ അഭ്യർഥിച്ചു. കോവിഡ് മഹാമാരി തുടങ്ങിയതുമുതൽ വാട്സാപ്പ് ഹാക്കിങ് വർധിച്ചതായാണ് വിവരം.