ദുബായ് : മുഹൈസിന ഫോർ ലുലു വില്ലേജിലെ ദന്തഡോക്ടർ കാസർകോട് കാവുഗോളി സ്വദേശി സഫ്‌വാൻ എസ്. കാവിലിന് 10 വർഷത്തെ യു.എ.ഇ. ഗോൾഡൻ വിസ ലഭിച്ചു. കോവിഡ് കാലത്ത് ദുബായിലെ ആതുരസേവനരംഗത്ത് സജീവമായിരുന്നു ഡോ.സഫ്‌വാൻ. ഭാര്യ ഫാത്തിമ ഫർസാന ദുബായ് ആരോഗ്യ വിഭാഗത്തിൽ ദന്തഡോക്ടറാണ്. മകൾ ഇനായ ഉമ്മുകുൽസു.

ദുബായിലെ സർക്കാർ സേവന ദാതാക്കളായ എമിറേറ്റ്‌സ് കമ്പനീസ് ഹൗസ്(ഇ.സി.എച്ച്) ആണ് ഡോ.സഫ്‌വാൻ എസ്.കാവിലിന്റെ ഗോൾഡൻ വിസാനടപടികൾ പൂർത്തിയാക്കിയത്. കോവിഡ് കാലത്തെ നിസ്തുലമായ സേവനസന്നദ്ധതയ്ക്കുള്ള ആദരവുകൂടിയാണ് യു.എ.ഇ. സർക്കാർ ഡോക്ടർമാർക്ക് നൽകുന്ന ഗോൾഡൻ വിസയെന്ന് സി.ഇ.ഒ. ഇഖ്ബാൽ മാർക്കോണി പറഞ്ഞു. യു.എ.ഇ.യിലെ നിക്ഷേപകർക്കും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കുമാണ് 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കുന്നത്.