മുംബൈ : കഴിഞ്ഞ ബുധനാഴ്ച സാങ്കേതിക തകരാറിനെത്തുടർന്ന് നാലുമണിക്കൂറോളം പ്രവർത്തനം തടസ്സപ്പെട്ടതിൽ ഖേദമറിയിച്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്. അതേസമയം, വിവിധ തലത്തിൽ വിശദമായ ചർച്ചകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് ഡിസാസ്റ്റർ റിക്കവറി സൈറ്റിലേക്കു മാറാതിരുന്നതെന്നും എൻ. എസ്.ഇ. വ്യക്തമാക്കി.