തിരുവനന്തപുരം : ദക്ഷിണേഷ്യയിലെ ഏറ്റവുംവലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഐ.എച്ച്.സി.എൽ.) തിരുവനന്തപുരം പാളയത്ത് വിവാന്ത ഹോട്ടൽ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കേരളത്തിൽ വിവിധ കേന്ദ്രങ്ങളിലായി ഒട്ടേറെ ഹോട്ടലുകളുള്ള ഐ.എച്ച്.സി.എല്ലിന് ഈ നാടുമായി ദീർഘകാലത്തെ ബന്ധമാണുള്ളതെന്ന് മാനേജിങ്‌ ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ പുനിത് ചാട്ട്വാൾ പറഞ്ഞു.

വിവാന്ത തിരുവനന്തപുരത്തിന്റെ മാനേജ്‌മെന്റ് കോൺട്രാക്ട് മുരളിയ ഗ്രൂപ്പിനാണ്.

വിവാന്ത തിരുവനന്തപുരത്തിനായി ഐ.എച്ച്.സി.എല്ലുമായി പങ്കാളികളാകുന്നതിൽ സന്തോഷമുണ്ടെന്ന് അബുദാബി ആസ്ഥാനമായ എസ്.എഫ്.സി. ഗ്രൂപ്പ്, തിരുവനന്തപുരത്തെ മുരളിയ ഗ്രൂപ്പ് എന്നിവയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ. മുരളീധരൻ വ്യക്തമാക്കി. ഐ.എച്ച്.സി.എൽ. സൗത്ത് സീനിയർ വൈസ് പ്രസിഡന്റ്‌ സലിം യൂസഫ് പങ്കെടുത്തു.

ആഗോള മെനു ലഭ്യമാകുന്ന മിന്റ്, സൗത്ത് ഇന്ത്യൻ ഫൈൻ ഡൈനിങ് സ്പെഷ്യാലിറ്റി റെസ്റ്റോറന്റായ കാർഡമം എന്നിവ വിവാന്തയുടെ പ്രത്യേകതയാണ്. കൺഫക്ഷണറിക്കായി സ്വേൾ ദ ഡൈലി, കോൺഫറൻസിങ് സൗകര്യം, റൂഫ്‌ടോപ് ഓപ്പൺ എയർ ബാങ്ക്വെറ്റിങ് വെന്യൂ എന്നിവയുമുണ്ട്.