അബുദാബി : സർക്കാർ ഓഫീസുകളിൽ പ്രവേശിക്കണമെങ്കിൽ രണ്ടുഡോസ് കോവിഡ് വാക്സിനേഷനുപുറമേ മൂന്നു ദിവസത്തിനുള്ളിൽ (72 മണിക്കൂർ) എടുത്ത പി.സി.ആർ. നെഗറ്റീവ് ഫലവും നിർബന്ധമാക്കി. തിങ്കളാഴ്ചമുതലാണ് അബുദാബിയിലെ സർക്കാർ ഓഫീസുകളിൽ ഈ നിബന്ധന കർശനമായത്. ഇമിഗ്രേഷൻ ഓഫീസുകളിൽ പ്രവേശനത്തിന് 48 മണിക്കൂർ കോവിഡ് പരിശോധനാഫലം ഒരാഴ്ചമുമ്പേ നിർബന്ധമാക്കിയിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മൊബൈൽ ഫോണിൽ അൽ ഹൊസൻ ആപ്പിൽ പി.സി.ആർ. നെഗറ്റീവ് ഫലം കാണിക്കണം.