ഫുജൈറ : കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ സൗജന്യ വാക്സിനേഷൻ ചലഞ്ചിന് പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള ക്യാമ്പയിന് ലോക കേരളസഭാ അംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമുവേൽ, സഹ രക്ഷാധികാരി സുകുമാരൻ, പ്രസിഡന്റ് സുജിത് വി.പി., ശുഭ രവികുമാർ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിക്കൊണ്ട് തുടക്കമിട്ടു.