ദുബായ് : യു.എ.ഇ.യിൽ കോവിഡ് കേസുകളുടെ എണ്ണം ചൊവ്വാഴ്ച 2000-ത്തിന് മുകളിലെത്തി. 2094 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന അഞ്ചുപേർ മരിക്കുകയും ചെയ്തു. കൂടാതെ 1900 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 5,14,591 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 4,95,589 പേരും രോഗമുക്തി നേടുകയും ചെയ്തു. ആകെ മരണം 1578 ആണ്. നിലവിൽ 17,424 പേർ ചികിത്സയിലുണ്ട്. ഒമാനിൽ 1128 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതുപേർകൂടി മരിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന 1145 പേർ രോഗമുക്തി നേടി. ഇതുവരെ 1,91,398 പേർക്കാണ് ഒമാനിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 1,70,929 പേർ രോഗമുക്തരാവുകയും ചെയ്തു. 1992 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ 814 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇവരിൽ 283 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

സൗദിയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 1000 ത്തിന് മുകളിലായി. പുതുതായി 1045 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 983 പേർ രോഗമുക്തി നേടുകയും ചെയ്തു. ഒമ്പത് പേർകൂടി മരിച്ചതോടെ ആകെ മരണം 6922 ആയി. ആകെ കോവിഡ് കേസുകൾ 4,14,219 ആണ്. ഇതിൽ 3,97,587 പേർ രോഗമുക്തി നേടി. വിവിധ ആശുപത്രികളിലായി 9710 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1277 പേരുടെ നില ഗുരുതരമാണ്. ഖത്തറിൽ 695 പേർക്കുകൂടി കോവിഡ്. നാലുപേർ മരിക്കുകയും ചെയ്തു. ആകെ മരണം 441 ആയി. 1612 പേർ സുഖംപ്രാപിച്ചു. നിലവിൽ 18,446 പേരാണ് കോവിഡ് പോസിറ്റീവ്. നിലവിൽ 1002 പേർ ചികിത്സയിലുണ്ട്. അഞ്ച് മരണം