അബുദാബി : യു.എ.ഇ.യിൽ ചിലയിടങ്ങളിൽ മഴ തുടരുന്നു. അൽഐൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും മഴ പെയ്തത്.

ഈയാഴ്ച മഴപെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് അറിയിച്ചിരുന്നു.

ഫുജൈറയിൽ വാദികൾ നിറഞ്ഞൊഴുകി റോഡുകളിൽ വെള്ളം നിറഞ്ഞിരുന്നു.

വ്യാഴം, വെള്ളി ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ മേഘാവൃതമായ അന്തരീക്ഷവും രാത്രിയോടെ മഴയും ലഭിക്കും. യു.എ.ഇ.യിൽ അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതിന് മുന്നോടിയായാണിത്.