അബുദാബി : കേരള സർക്കാരിന് പിന്തുണയുമായി വാക്സിൻ ചലഞ്ചിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്. ) 5000 കോവിഡ് വാക്സിന് തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. കേരളത്തിനുള്ള ഐക്യദാർഢ്യവും ജനങ്ങൾക്ക് ധൈര്യവും ആത്മവിശ്വാസവും പകരുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി ഐ.സി.എഫ്. ജി.സി.സി. ഭാരവാഹികൾ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.