ദുബായ് : വ്യത്യസ്തമേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് യു.എ.ഇ. സർക്കാർ നൽകിവരുന്ന 10 വർഷ കാലാവധിയുള്ള ഗോൾഡൻ വിസയ്ക്ക്‌ ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട് അർഹനായി. ദുബായ് ആർട്‌സ് ആൻഡ് കൾച്ചർവകുപ്പാണ് ഗോൾഡൻ വിസ അനുവദിച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ചാണ് സുരാജ് വെഞ്ഞാറമൂടിന് ഗോൾഡൻ വിസ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.