ദുബായ് : ഫെസ്റ്റിവൽ ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റുമായി സഹകരിച്ച് ദുബായ് ഗോൾഡ് ആൻഡ് ജൂവലറി ഗ്രൂപ്പ് ദീപാവലി പ്രൊമോഷൻ കാമ്പയിൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് മികച്ച ആഭരണ ഷോപ്പിങ് അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന കാമ്പയിൻ ‘സിറ്റി ഓഫ് ഗോൾഡ്, ദീപാവലി ഗ്ലോ’ എന്ന പ്രമേയത്തിലാണ് നടക്കുന്നത്.

ദുബായിലുടനീളമുള്ള 125 ജൂവലറി ഔട്ട്‌ലെറ്റുകളിലായി ആരംഭിച്ച കാമ്പയിൻ നവംബർ ആറ്ു വരെ നീണ്ടുനിൽക്കും. കുറഞ്ഞ തുകയ്ക്ക് കൂടുതൽ നേടാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത 18, 21, 22 കാരറ്റ് സ്വർണാഭരണ ശേഖരങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവ് ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകൾക്കും പണിക്കൂലിയിൽ ഇളവുണ്ടാകും. വജ്രാഭരണങ്ങൾക്ക് വിലയിൽ 50 മുതൽ 75 ശതമാനംവരെ കിഴിവുണ്ടാകും.

ഓരോ പർച്ചേസിനും വജ്രം, സ്വർണം ഉൾപ്പെടെ വിലയേറിയ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. കൂടാതെ നറുക്കെടുപ്പിലൂടെ 15 വിജയികൾക്ക് 10,000 ദിർഹം വരെ മൂല്യമുള്ള ജൂവലറി വൗച്ചറുകളും ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നു. 500 ദിർഹത്തിന് ആഭരണങ്ങൾ വാങ്ങുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാകും. ദുബായ് എക്സ്‌പോ 2020 ആയുള്ള ദുബായ് ഗോൾഡ് ആൻഡ് ജുവലറി ഗ്രൂപ്പിന്റെ സഹകരണമാണ് ഈ വർഷത്തെ കാമ്പയിനെ മികവുള്ളതാക്കുന്നതെന്ന് ഗ്രൂപ്പ് ചെയർമാൻ തൗഹിദ് അബ്ദുല്ല പറഞ്ഞു.