ഫുജൈറ : ഗിഹോൺ സെമിനാരിയുടെ മൂന്നാമത് ബിരുദദാന സമ്മേളനം ശനിയാഴ്ച നടക്കും. വൈകീട്ട് ആറ് മണിക്ക് യുണൈറ്റഡ് ചർച്ച് മെയിൻ ഹാളിലാണ് പരിപാടി. ബി.ടിച്ച്, എം.ഡിവ് കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബിരുദം സമ്മാനിക്കും. ജെസെ ബർന്നൻ ( യു.എസ്.എ), ലിറോയി ഹാരിസ് (യു.എസ്.എ.) എന്നിവർ മുഖ്യാതിഥികളാകും. ഡയറക്ടർ ഡോ. എം.വി. സൈമൺ, ചെയർമാൻ കുര്യൻ തോമസ്, ഡോ. ജോസഫ് കെ. മാത്യു, ജോൺസൻ ബേബി, പ്രിൻസിപ്പൽ കെ.എസ്. എബ്രഹാം, എം.ജെ. തോമസ്, ഡഗ്‌ളസ് ജോസഫ്, ജോജി, ബിനുരാജ് തുടങ്ങിയവർ നേതൃത്വം നൽകും.