ദുബായ് : യു.എ.ഇ.യിലെ താമസക്കാരിൽ 100 ശതമാനം പേരും കോവിഡ് വാക്സിൻ ആദ്യഡോസ് സ്വീകരിച്ചു.

ഇതോടെ വാക്സിനേഷൻ നിരക്കിൽ 100 ശതമാനം കൈവരിച്ച രാജ്യങ്ങളിൽ യു.എ.ഇ.ലോകത്ത് ഒന്നാമതെത്തി. കോവിഡ് വാക്സിൻ ആഗോളതലത്തിൽ പുറത്തിറക്കിയപ്പോൾ വിതരണം ചെയ്ത ആദ്യ രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. സിനോഫാം വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ യു.എ.ഇ. ആരോഗ്യ മന്ത്രാലയം പങ്കെടുത്തിരുന്നു. ഏകദേശം 31,000 സന്നദ്ധപ്രവർത്തകരാണ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുത്തത്. തുടർന്ന് ഫൈസർ-ബയോഎൻടെക്ക്, സ്പുട്‌നിക് വി, ഓക്സ്‌ഫോർഡ്-ആസ്ട്രസെനെക്ക, മോഡേണ എന്നിവയ്ക്കും യു.എ.ഇ. അംഗീകാരം നൽകി.