ദുബായ് : ഓപ്പറേഷൻ ‘ലൊക്കേഷൻസ്’ എന്നപേരിൽ ദുബായ് പോലീസ് നടത്തിയ പരിശോധനകളിൽ 91 ലഹരിയിടപാടുകാരെ അറസ്റ്റുചെയ്തു. നേരിട്ടും സാമൂഹികമാധ്യമങ്ങൾ വഴിയും ഉപഭോക്താക്കളെ കണ്ടെത്തിയാണ് ഇവർ പ്രവർത്തനങ്ങൾ നടത്തിയത്.

വിവിധ കേന്ദ്രങ്ങളിൽനിന്നായി ഒരു ടണ്ണിലധികം ലഹരിവസ്തുക്കളും പിടിച്ചെടുത്തു. 17.6 കോടി ദിർഹം വിലവരുന്നതാണ് ഇവ.

സമൂഹത്തിന് വെല്ലുവിളിയുയർത്തുന്ന ലഹരിയിടപാടുകൾക്കെതിരേ സേന നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ദുബായ് പോലീസ് ചീഫ് കാമാൻഡർ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ലഹരിയിടപാടുകളെക്കുറിച്ചുള്ള വിവരം ലഭിച്ചാൽ www.ecrime.ae എന്ന വിലാസത്തിൽ വിവരമറിയിക്കണമെന്ന് പോലീസ് മേധാവി പൊതുജനങ്ങളോടാവശ്യപ്പെട്ടു. സാങ്കേതികതയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ലഹരിസംഘങ്ങൾ പ്രവർത്തിക്കുന്നത്.