ദുബായ് : കോവിഡ് പ്രത്യേക സാഹചര്യത്തിൽ സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നുണ്ടായ ഉപഭോക്താക്കളുടെ ടിക്കറ്റ് തുക കൊടുത്തുതീർന്നതായി എമിറേറ്റ്‌സ് എയർലൈൻ വക്താവ് അറിയിച്ചു. റീഫണ്ട് അപേക്ഷകൾ കൃത്യമായി പരിശോധിച്ച് ഏപ്രിൽ മുതലുള്ള 630 കോടി ദിർഹമാണ് തിരികെ നൽകിയത്. ഇതിൽ 470 കോടിയും നേരിട്ട് ടിക്കറ്റെടുത്തവരുടേതായിരുന്നു.
ട്രാവൽ ഏജൻസി മുഖാന്തരം ബുക്കു ചെയ്തവർക്ക് 160 കോടിയും തിരികെ നൽകി. ഇതുവരെ 17 ലക്ഷം റീഫണ്ട് അപേക്ഷകളാണ് എമിറേറ്റ്‌സ് തീർപ്പാക്കിയത്. 110 ജീവനക്കാരെ ഇതിനായി നിയോഗിച്ചിരുന്നത്.
റീഫണ്ട് അപേക്ഷകൾ ഇപ്പോഴും ലഭിക്കുന്നതായും അതിൽ ഉടനെ തീർപ്പുണ്ടാക്കുമെന്നും എമിറേറ്റ്‌സ് പ്രസിഡന്റ് ടീം ക്ലാർക്ക് പറഞ്ഞു.