അൽഐൻ : വംശനാശ ഭീഷണി നേരിടുന്ന ഹംബോൾഡ്ട് ഇനത്തിൽപ്പെടുന്ന പെൻഗ്വിനുകളുടെ സംരക്ഷണ പദ്ധതിയുമായി അൽഐൻ മൃഗശാല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വലിയവെല്ലുവിളി നേരിടുന്ന പെൻഗ്വിൻ ഇനങ്ങളിലൊന്നാണിത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ നേച്ചറിന്റെ റെഡ് പട്ടികയിൽ ഉൾപ്പെടുന്ന വിഭാഗമാണിത്.

ഏപ്രിൽ 25 ലോക പെൻഗ്വിൻ ദിനാചരണത്തിന്റെ ഭാഗമായാണ് സമഗ്ര സംരക്ഷണ പദ്ധതി അൽഐൻ മൃഗശാല വിശദമാക്കിയത്. സ്വാഭാവിക വാസസ്ഥലമൊരുക്കി 60 പെൻഗ്വിനുകൾക്ക് അൽഐനിൽ പരിചരണം നൽകുന്നുണ്ട്.

ജലശുദ്ധീകരണം നടത്തി ഇവയുടെ വളർച്ചയുടെ കൃത്യമായ അടയാളപ്പെടുത്തലുകൾ നടത്തിയാണ് പ്രവർത്തനം. ബീച്ചിനോട് ചേർന്ന് തുറന്ന പരിചരണ മേഖലയുടെ ആശയത്തിലുള്ള പ്രവർത്തനങ്ങൾക്കും മൃഗശാല തുടക്കം കുറിച്ചിട്ടുണ്ട്. 10 മുതൽ 20 വരെ ഹംബോൾഡ്ട് പെൻഗ്വിനുകൾക്ക് ഇവിടെ സംരക്ഷണം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.