ദുബായ് : ജോയ് ആലുക്കാസിന്റെ രത്ന കളക്ഷൻസിന് റീട്ടെയിൽ ജൂവലർ വേൾഡ് 2021 മിഡിൽ ഈസ്റ്റ് അവാർഡ്. സംസ്കാരവും അഴകുമൊത്തുചേർന്നതാണ് രത്ന കളക്ഷൻസെന്നും അതിനുള്ള അംഗീകാരമാണിതെന്നും ജോയ് ആലുക്കാസ് ജൂവലറി ഇന്റർനാഷണൽ ഓപ്പറേഷൻസ് എം.ഡി. ജോൺ പോൾ ആലുക്കാസ് പറഞ്ഞു.

സവിശേഷമായ അനുഭവമാണ് ജോയ് ആലുക്കാസിലെ രത്നശേഖരം നൽകുന്നത്. സ്ത്രീകൾക്കായുള്ള ആഭരണങ്ങളിലെ ഓരോ കല്ലുകളും പ്രത്യേകം തിരഞ്ഞെടുത്ത് പതിപ്പിച്ചവയാണ്. ഇവക്കെല്ലാം മികവിന്റെ സാക്ഷ്യപത്രവുമുണ്ട്.

വിവാഹാവശ്യങ്ങൾക്കും സമ്മാനം നൽകാനുമെല്ലാം അവ ഉപയോഗിക്കാം. അപൂർവ, വേദ, സെനൈന, പ്രൈഡ്, എലഗൻസ എന്നിങ്ങനെ വളരെ വ്യത്യസ്തമായ ശേഖരങ്ങളും ഇവിടെയുണ്ട്. ഉപയോക്താക്കളുടെ അഭിരുചികൾക്ക് അനുസരിച്ചാണ് അന്താരാഷ്ട്ര രൂപകൽപ്പനയിലുള്ള ഓരോ ആഭരണങ്ങളുമെന്ന് ജോൺ പോൾ ആലുക്കാസ് വ്യക്തമാക്കി.