അബുദാബി : നോമ്പുതുറ സമയത്ത് തിരക്കിട്ട് താമസകേന്ദ്രങ്ങളിലേക്ക് മടങ്ങുന്നവർക്ക് ഇഫ്താർ കിറ്റുകൾ വിതരണംചെയ്ത് അബുദാബി പോലീസ്. സുരക്ഷാ ചെക്‌പോയന്റുകളടക്കമുള്ള സ്ഥലങ്ങളിൽ കുടുങ്ങിയ വാഹന ഉപയോക്താക്കൾക്കാണ് പോലീസ് കിറ്റുകൾ നൽകുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഡ്രൈവർമാർക്ക് സുരക്ഷാ നിർദേശങ്ങളും നൽകുന്നു.

പൊതുജനങ്ങളുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ ക്രിയാത്മക മനോഭാവം വാർത്തെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പോലീസ് അറിയിച്ചു.