ദുബായ് : ഒമാനിൽ 1454 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേർകൂടി മരിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന 1014 പേർ രോഗമുക്തി നേടി. ഇതുവരെ 1,90,270 പേർക്കാണ് ഒമാനിൽ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 1,69,784 പേർ രോഗമുക്തി നേടുകയും ചെയ്തു. ആകെ മരണം 1983 ആണ്. നിലവിൽ 815 പേർ ചികിത്സയിലുണ്ട്. ഇവരിൽ 274 പേരുടെ നില ഗുരുതരമാണ്.

യു.എ.ഇ.യിൽ 1759 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ കൂടി മരിക്കുകയുംചെയ്തു. 1580 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ നടത്തിയ 1,60,390 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യു.എ.ഇ.യിൽ ഇതുവരെ 5,12,497 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇവരിൽ 4,93,689 പേർ രോഗമുക്തി നേടുകയും ചെയ്തു. ആകെ മരണം 1573 ആണ്. നിലവിൽ വിവിധ ആശുപത്രികളിലായി 17,235 പേർ ചികിത്സയിലുണ്ട്.