അബുദാബി : യു.എ.ഇ. യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 71,886 ഡോസ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 19,847,232 ഡോസ് വാക്സിൻ യു.എ.ഇ. യിൽ വിതരണം ചെയ്തു. മുഴുവൻ ആളുകളിലേക്കും വാക്സിനെത്തിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര വാക്സിനേഷൻ യജ്ഞമാണ് നടപ്പാക്കിവരുന്നത്.

യു.എ.ഇ. യിൽ പുതുതായി 321 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 398 പേർ സുഖം പ്രാപിച്ചു. മൂന്നുപേർ മരിച്ചു. ആകെ മരണസംഖ്യ 2,089 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ച 7,34,596 പേരിൽ 7,26,806 പേർ സുഖം പ്രാപിച്ചു. 3,27,300 കോവിഡ് പരിശോധനകളും 24 മണിക്കൂറിനിടെ നടന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 59 പേർ സുഖം പ്രാപിച്ചു. നാലുപേർ മരിച്ചു. ആകെ മരണം 8,688 ആയി. ഇതുവരെ രോഗം ബാധിച്ച 5,46,843 പേരിൽ 5,35,842 പേർ സുഖം പ്രാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ 271 പേരുടെ നില ഗുരുതരമാണ്.