ഷാർജ : പരിസ്ഥിതി പ്രവർത്തകൻ കല്ലേൻ പൊക്കുടന്റെ ചരമവാർഷികം ആചരിച്ചു. ഷാർജയിൽ ചിരന്തന സാംസ്കാരികവേദിയും ദർശനയുമാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം അനുസ്മരണ പ്രഭാഷണം നടത്തി. പുന്നക്കൻ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. അഡ്വ. സന്തോഷ് കെ. നായർ, സി.പി. ജലീൽ, ഷിജി അന്ന ജോസഫ്, ഷഹീൻ കാഞ്ഞിരോളി എന്നിവർ സംസാരിച്ചു. കണ്ടൽക്കാടുകളുടെ സംരക്ഷകനായ കല്ലേൻ പൊക്കുടന്റെ ഓർമയ്ക്കായി ഷാർജയിൽ സംഘാടകർ വൃക്ഷത്തൈ നട്ടു.