അബുദാബി : ഓൺലൈൻ ഭീഷണികൾക്ക് കടുത്ത ശിക്ഷ ചുമത്തുമെന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ. സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ കർശന നിയമവ്യവസ്ഥകളാണ് യു.എ.ഇ.യിൽ നടപ്പാക്കുന്നത്.

ഓൺലൈൻ പൊതുഇടങ്ങളിൽ വ്യക്തികൾക്ക് നേരെ നടക്കുന്ന ഭീഷണികൾക്ക് രണ്ടുവർഷംവരെ തടവും രണ്ടരലക്ഷം മുതൽ അഞ്ചുലക്ഷം ദിർഹംവരെ പിഴയും ലഭിക്കുമെന്ന് 2021-ലെ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 16 വ്യക്തമാക്കുന്നു. പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കുറ്റകൃത്യത്തിലേക്ക് നയിക്കുന്നതോ വ്യക്തികളുടെ പദവിക്ക് ഹാനികരമാകുന്ന വിധത്തിലോ ഉള്ള ഭീഷണിയാണെങ്കിൽ 10 വർഷംവരെ തടവാണ് ശിക്ഷയെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.