ദുബായ് : യു.എ.ഇ.യുടെ പ്രഥമ ബഹിരാകാശ പര്യവേക്ഷകൻ മേജർ ഹസ അൽ മൻസൂരിയുമായി ഫെഡറൽ നാഷണൽ കൗൺസിൽ സ്‌പീക്കർ സഖർ ഗൊബാഷ് കൂടിക്കാഴ്ച നടത്തി.

11-മത് അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര സമ്മേളനത്തോടനുബന്ധിച്ചാണ് യു.എ.ഇ. ബഹിരാകാശരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുമായി കൂടിക്കാഴ്ച നടന്നത്. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദീർഘവീക്ഷണപരമായ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് രാഷ്ട്രമിന്നെത്തി നിൽക്കുന്ന നേട്ടങ്ങൾക്ക് പിറകിലെന്ന് ഗൊബാഷ് പറഞ്ഞു.

സമാനതകളില്ലാത്ത നേട്ടമാണ് ബഹിരാകാശ പര്യവേക്ഷണത്തിൽ യു.എ.ഇ. നടത്തുന്നത്. പ്രസിഡന്റ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ നേതൃത്വത്തിൽ രാജ്യം അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുന്നു.

ബഹിരാകാശ രംഗങ്ങളിൽ യുവതതലമുറയുടെ ശ്രമങ്ങൾക്ക് പിന്തുണ ഉറപ്പുനൽകുന്നതോടൊപ്പം നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. tബഹിരാകാശ യാത്രികരായ നൗറ അൽ മത്രൂഷി, മൊഹമ്മദ്‌ അൽമുല്ല, എഫ്.എൻ.സി. ഡെപ്യൂട്ടി സ്പീക്കർ ഹമദ് അൽ റ്ഹൗമി, സെക്രട്ടറി ജനറൽ ഡോ.ഒമർ അൽ നുഐമി എന്നിവർ കൂടിക്കാഴ്ചയുടെ ഭാഗമായി.