ഷാർജ : ഇന്ത്യാ ഇന്റർനാഷണൽ സ്കൂളിന്റെ 2021-22 വർഷത്തേക്കുള്ള വിദ്യാർഥി പ്രതിനിധികളെ തിരഞ്ഞെടുത്തു. അമീൻ അസിഫ് മുഹമ്മദ് (ഹെഡ് ബോയ്), അബ്ദുല്ലാ ഖാലിദ് (അസി. ഹെഡ് ബോയ്), ഷമാ ഫാത്വിമ (ഹെഡ് ഗേൾ), ബെനീറ്റാ ബെന്നി (അസി. ഹെഡ് ഗേൾ) എന്നിവർക്കാണ് ചുമതല.

സ്കൂൾ ക്ലബ്ബുകളുടെ ഭാരവാഹികളും പ്രതിജ്ഞ ചൊല്ലി ചുമതലകൾ ഏറ്റെടുത്തു. പെയ്സ് ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അവ വിജയകരമായി നിർവഹിക്കാനും പ്രതീക്ഷകളാടെ മുന്നേറാനും വിദ്യാർഥികൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.