അബുദാബി : മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അഷ്‌റഫ് കാനാമ്പുള്ളിയുടെ ‘അറബിക്കടലും അറ്റ്‌ലാന്റിക്കും’ പുസ്തകത്തിന്റെ പ്രകാശനം അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്നു. ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി ദാഹിർ ടെക്‌നോളജി എം.ഡി. ഇ.വി. ലുക്മാന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. എം.എസ്.എസ്. പ്രസിഡന്റ് ഇ.പി. മൂസ ഹാജി അധ്യക്ഷത വഹിച്ചു. നാസർ ബേപ്പൂർ പുസ്തക പരിചയം നടത്തി.

അഷ്‌റഫ് കെ, അബ്ദുറഹ്‌മാൻ, സി.എ. റഷീദ്, ഐ.ഐ.സി. ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. ഗോൾഡൻ വിസ ലഭിച്ച ഡോ. സഫീർ അഹമ്മദിനെ ലൈറ്റ് ടവർ എം.ഡി. യൂസഫ് പൊന്നാടയണിയിച്ചു. അഷ്‌റഫ് കാനാമ്പുള്ളിയെക്കുറിച്ച് കെ.വി. ബഷീർ തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനം നടന്നു. താഹിർ കെ.എച്ച്. സ്വാഗതവും ഇ.ബി.ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.