ദുബായ് : മടപ്പള്ളി ഗവ. കോളേജ് അലംനി യു.എ.ഇ. ചാപ്റ്റർ പ്രവാസികളും ഭാവി സാമ്പത്തിക സുരക്ഷയും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.

സാമ്പത്തിക വിദഗ്ധൻ കെ.വി.ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.

പ്രവാസികളുടെ സംശയങ്ങൾക്ക് നോർക്ക ഡയറക്ടറും കോളേജ് അലുംനി മെമ്പറുമായ ഒ.വി. മുസ്തഫ മറുപടി നൽകി. പ്രസിഡന്റ് മഞ്ജു രാജീവ് അധ്യക്ഷത വഹിച്ചു. മനോജ് സി.എച്ച്. വിഷയം അവതരിപ്പിച്ചു.

മനോജ് കെ.വി.,സൂരജ്, അപർണാ രമേഷ്, ഷാജി ബി.വടകര, ഇസ്മായിൽ മേലടി എന്നിവരും പങ്കെടുത്തു.

രമൽ നാരായണൻ സ്വാഗതവും ശ്രീജിത്ത് കെ.കെ. നന്ദിയും പറഞ്ഞു.