കുവൈത്ത് സിറ്റി : കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ സഹായം നേപ്പാളിലും മലേഷ്യയിലും ടുണീഷ്യയിലും തുടരുന്നു.ലോകത്തിന്റെ ഏതുകോണിലും ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുമെന്ന് സൊസൈറ്റി സെക്രട്ടറി ജനറൽ മാഹാ അൽബാർജസ് പറഞ്ഞു.കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ദുരിതത്തിലായ നേപ്പാളി ജനതയ്ക്ക് മെഡിക്കൽ ഉപകരണങ്ങളും മരുന്നും എത്തിച്ചതായും നേപ്പാൾ റെഡ്ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആശുപത്രികളിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽവസ്തുക്കളുമായി മൂന്നാമത് വിമാനം കുവൈത്തിൽനിന്ന് ടുണീഷ്യയിലെത്തിയതായും ലിക്വിഡ് മെഡിക്കൽ ഓക്സിജനാണ് പ്രധാനമായും അയച്ചത് എന്നും സൊസൈറ്റി അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിൽ ടുണീഷ്യയിൽ കോവിഡ് വ്യാപനം കൂടുതലായി ഓക്സിജൻക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഇവ എത്തിച്ചത്.