ദുബായ് : യു.എ.ഇ.യുടെ ചില ഭാഗങ്ങളിൽ മഴ തുടരുന്നു. വെള്ളി, ശനി ദിവസങ്ങളിലായി കൂടുതൽമഴ ലഭിക്കുമെന്നാണ് വിവരം.

അബുദാബി അൽ ദഫ്ര, ദുബായ് ഹത്ത, ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ ബുധനാഴ്ച രാത്രി മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച രാവിലെ അൽ ദഫ്ര, അൽഐൻ എന്നിവിടങ്ങളിലും മഴ പെയ്തിരുന്നു.