അബുദാബി : കേരളാ സോഷ്യൽ സെന്റർ തമൂഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഒരാഴ്ചത്തെ സൗജന്യ കോവിഡ് പി.സി.ആർ. പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച മുതൽ മാർച്ച് നാലുവരെ വൈകുന്നേരം ആറ് മണിമുതൽ രാത്രി ഒമ്പത് മണിവരെ കെ.എസ്.സി.യിൽ സംഘടിപ്പിക്കുന്ന ഈ സേവനം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം. പി.സി.ആർ. പരിശോധനയ്ക്ക് എത്തുന്നവർ എമിറേറ്റ്‌സ് ഐ.ഡി. കരുതണം.