ഷാർജ : കൂടപ്പിറപ്പിന് കൂടൊരുക്കി ഇൻകാസ് ഷാർജ കാരുണ്യപ്രവർത്തനത്തിൽ വേറിട്ട മാതൃകയായി. ഇൻകാസ് മലപ്പുറം ജില്ലാകമ്മിറ്റി, ഷാർജ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം എന്നിവയുടെ ഭാരവാഹിയായിരുന്ന അന്തരിച്ച വേണു അമ്പലവട്ടത്തിന്റെ കുടുംബത്തിനാണ് ഇൻകാസ് ഷാർജ കമ്മിറ്റി വീട് നിർമിച്ചുനൽകുന്നത്.

വേണുവിന്റെ സ്വദേശമായ മലപ്പുറം കോട്ടക്കലിനടുത്ത് എടരിക്കോട് എന്ന സ്ഥലത്താണ് 15 ലക്ഷത്തോളം രൂപ ചെലവുള്ള സബർമതി എന്നുപേരിട്ട വീട് നിർമിച്ചത്.

20 വർഷത്തോളം പ്രവാസിയായിരുന്ന വേണു അമ്പലവട്ടം ഒരുവർഷം മുൻപാണ് ഷാർജയിൽ അന്തരിച്ചത്. കോവിഡ് സമാശ്വാസ പ്രവർത്തനങ്ങളിലടക്കം സജീവമായി ഇടപെടുന്നതിനിടയിലായിരുന്നു മരണം. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്ന വേണുവിന്റെ കുടുംബത്തിന് താമസയിടമൊരുക്കാൻ ഇൻകാസ് ഷാർജകമ്മിറ്റി മുന്നിട്ടിറങ്ങി. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ വേണുവിന്റെ സഹോദരൻ ശിവദാസൻ നൽകിയ ഭൂമിയിൽ അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി. പ്രകാശ് ആയിരുന്നു വീടിന്റെ തറക്കല്ലിടൽ നടത്തിയത്. മുൻ എം.എൽ.എ. വി.ടി. ബൽറാം കട്ടിളവെപ്പ്‌ കർമവും നടത്തി. വിവിധ സംഘടനകളുംവ്യക്തികളും സാമ്പത്തികസഹായം നൽകിയാണ് ദ്രുതഗതിയിൽ വീടുപണി പൂർത്തിയാക്കിയത്.

സബർമതിയുടെ താക്കോൽദാനം ഈ മാസം 30 - ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ നിർവഹിക്കും.

വേണു അമ്പലവട്ടം