ദുബായ് : എക്സ്‌പോ 2020 പങ്കുവെക്കുന്നത് വാണിജ്യ വ്യവസായ രംഗങ്ങളിലെ സാധ്യതകൾ മാത്രമല്ല, വ്യത്യസ്തമേഖലകളിലെ രുചിക്കൂട്ടുകൾകൂടിയാണ്. ലക്‌സംബർഗിലെ മാസ്റ്റർ ഷെഫ് കിം കെവിൻ ദി ദൂദ് എക്സ്‌പോയിലെത്തുന്നത് അമ്മയുടെ രുചിക്കൂട്ടുകളുമായാണ്. 35 പേരടങ്ങുന്ന സംഘവുമായാണ് മാസ്റ്റർ ഷെഫ് ലക്സംബർഗ് പവലിയനെ രുചിക്കൂട്ടുകളുടെ കൂടി വേദിയാക്കുക. തനത് രുചികൾ അന്താരാഷ്ട്ര സമൂഹത്തിലേക്കെത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് ഷെഫ്. ലക്സംബർഗ് സന്ദർശിക്കാൻ സന്ദർശകരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണമാണ് ഇവിടെയൊരുക്കുക. ഇത് കഴിക്കുന്ന ആരും ഭാവിയിൽ രാജ്യത്തേക്ക് ഒരു സന്ദർശനംനടത്താൻ ആഗ്രഹിക്കണം. അതാണ് പ്രദർശനത്തിലൂടെ ആഗ്രഹിക്കുന്നതെന്ന് ഷെഫ് പറഞ്ഞു. ‘റിസോഴ്‌സ്‌ഫുൾ ലക്സംബർഗ്’ എന്ന ആശയത്തിൽ ഒട്ടേറെ വ്യത്യസ്തകാഴ്ചകളും പവലിയൻ സന്ദർശിക്കുന്നവർക്ക് കാണാനാകും.