ഷാർജ : കേരളത്തിലെ പ്രമുഖ ഇസ്ലാമിക ഗ്രന്ഥ പ്രസാധകരായ കെ.എൻ.എം. പബ്ലിക്കേഷൻ 22 പുതിയ പ്രസിദ്ധീകരണവുമായി ഷാർജ പുസ്തകോത്സവത്തിൽ പ്രദർശനത്തിനെത്തുന്നു. കേരളത്തിലെ ഇസ്ലാമിക പണ്ഡിതരായ പി. മുഹമ്മദ് കുട്ടശ്ശേരി, എം.എം. അക്ബർ, സി. മുഹമ്മദ് സലീം സുല്ലമി, ആരിഫ് സെയിൻ, പ്രൊഫ. മായിൻ കുട്ടി സുല്ലമി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഹുസൈൻ കക്കാട് എന്നിവർ വിവിധ വിഷയങ്ങളിൽ എഴുതിയ പുസ്തകങ്ങളും അറബ് പണ്ഡിതർ എഴുതിയ പുസ്തകങ്ങളുടെ പരിഭാഷയും പ്രമുഖ പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയും സ്റ്റാളിൽ ലഭ്യമാണ്. പുതിയ സൃഷ്ടികളുടെ പ്രകാശനം പുസ്തകോത്സവത്തിൽ നടക്കും.