ദുബായ് : ഹയർ സെക്കൻഡറി പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ മലയാളി വിദ്യാർഥിനി ഹവ്വാ സുലിന് യു.എ.ഇ. ഗോൾഡൻ വിസ ലഭിച്ചു. ദുബായ് ന്യൂ അക്കാദമിക് സ്കൂളിൽ 2020-21 ഹയർസെക്കൻഡറി പരീക്ഷയിൽ 99% മാർക്ക് നേടിയ ഹവ്വ ജുമൈറ യൂണിവേഴ്‌സിറ്റിയിൽ ഇസ്‌ലാമിക ശരീഅ നിയമ പഠനത്തിൽ പ്രവേശനം ലഭിച്ച ആദ്യ മലയാളി വിദ്യാർഥിനിയാണ്. ലെഫ്റ്റനന്റ് അബ്ദുറഹ്മാനിൽനിന്ന് ഗോൾഡൻ വിസ സ്വീകരിച്ചു.

അൽമനാർ തർബിയ വീക്കെൻഡ് സ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിക്കുകയാണ് ഹവ്വ. ഇസ്‌ലാമിക്‌ സെന്റർ ഡയറക്ടർ ബോർഡ് അംഗം മുഹമ്മദ് ഷഹീലിന്റെയും നഫ്‌സ ജിഷിയുടെയും മകളാണ്.