അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പബ്ലിക് റിലേഷൻ വിഭാഗവും അബുദാബി കമ്യൂണിറ്റി പോലീസും ചേർന്ന് തിങ്കളാഴ്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. വൈകീട്ട് എട്ടുമുതൽ സെന്ററിൽ നടക്കുന്ന പരിപാടിയിൽ 'യു.എ.ഇ നിയമങ്ങളെ ക്കുറിച്ച് പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ' എന്ന വിഷയത്തിൽ അബുദാബി കമ്യൂണിറ്റി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ ക്ലാസെടുക്കും. പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.