ഫുജൈറ : വടക്കൻ ഫുജൈറയിൽ ഷകാംകം ഭാഗത്ത് സ്കൂളിലേക്ക് പോവുകയായിരുന്ന അഞ്ചുവയസ്സുകാരൻ വാഹനമിടിച്ച് മരിച്ചു. ഞായറാഴ്ച രാവിലെ 7.25-ന് ആയിരുന്നു സംഭവം. ഈജിപ്ത് സ്വദേശിയായ ബാലൻ സ്കൂളിലേക്ക് നടന്നുനീങ്ങവെ കാർ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലൻ പിന്നീട് മരണപ്പെടുകയായിരുന്നു. ഡ്രൈവറുടെയും രക്ഷിതാക്കളുടെയും അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിൽ കലാശിച്ചതെന്ന് ഫുജൈറ പോലീസ് ഗതാഗത വകുപ്പ് ഡയറക്ടർ കേണൽ സാലിഹ് അൽ ദൻഹാനി പറഞ്ഞു. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. സ്കൂളുകൾക്ക് സമീപത്തുകൂടി വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധപുലർത്തനം. സീബ്രാക്രോസിങ്ങിലൂടെ മാത്രമേ ആളുകൾ റോഡുകൾ മുറിച്ചുകടക്കാവൂ എന്നും പോലീസ് മുന്നറിയിപ്പ് നൽകി.