ദുബായ് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മുംബൈ ഘാട്‌കോപ്പറിൽ പുതിയ ഷോറൂം ആരംഭിച്ചു. മുംബൈയിലെ അഞ്ചാമത്തെയും മഹാരാഷ്ട്രയിലെ 11-ാംമത്തെയും ഷോറൂം ആണിത്. ഘാട്‌കോപ്പർ ഈസ്റ്റിൽ എം.ജി. റോഡിൽ റാം മന്ദിറിന് എതിർവശത്തായാണ് ആധുനിക ഷോപ്പിങ് സൗകര്യങ്ങളോടെയുള്ള പുതിയ ഷോറൂം. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വെർച്വൽ പ്ലാറ്റ് ഫോം വഴി ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മനോജ് കൊട്ടക് എം.പി ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു.

മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ സി. മായിൻകുട്ടി, കെ.പി. വീരാൻകുട്ടി, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് പി.കെ. സിറാജ്, വെസ്റ്റ് ഇന്ത്യ റീജണൽ ഹെഡ് എ.ടി. ഫൻസീം അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.