ദുബായ് : കെ.എം.സി.സി. യു.എ.ഇ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സർഗോത്സവത്തിന്റെ വ്യക്തിഗത കലാമത്സരങ്ങൾ വെള്ളിയാഴ്ച നടക്കും. ഗ്രൂപ്പ് മത്സരങ്ങൾക്ക് ഡിസംബർ രണ്ടിന് എൻ.ഐ. മോഡൽ സ്കൂൾ വേദിയാകും. സർഗോത്സവത്തിന്റെ ഭാഗമായുള്ള അക്ഷരമുറ്റം പരിപാടി ദുബായ് അൽ ബറാഹ കെ.എം.സി.സി. ആസ്ഥാനത്ത് ശനിയാഴ്ച വൈകീട്ട് ഏഴുമണിക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.