ദുബായ് : ഫെഡറൽ നാഷണൽ കൗൺസിലിന്റെ ബുധനാഴ്ച ചേർന്ന പുതിയ യോഗം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.

സായിദ് ഹാളിൽ നടന്ന യോഗത്തിൽ സ്പീക്കർ സഖർ ഗോബാഷ് അധ്യക്ഷത വഹിച്ചു. നാല് മാസത്തെ അവധിക്കുശേഷം ചേർന്ന യോഗം യു.എ.ഇക്ക് നന്മയുടേത് ആവട്ടെയെന്ന് പ്രാർഥിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.