അബുദാബി : ദേശീയദിനത്തോടനുബന്ധിച്ച് അബുദാബിയിൽ ശൈഖ ഫാത്തിമ എന്നപേരിൽ പുതിയ പാർക്ക്. ഡിസംബർ രണ്ടിന് പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുക്കും. 46,000 ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള അൽ ബത്തീൻ സ്ട്രീറ്റിലുള്ള പാർക്കിൽ ഷോപ്പുകളും ഭക്ഷണശാലകളുമുണ്ട്. വളർത്തുമൃഗങ്ങൾക്കായി പ്രത്യേക സ്ഥലമുള്ള അബുദാബിയിലെ ആദ്യ പാർക്ക് കൂടിയാണിത്.

ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഇവിടെ വിവിധ കലാപരിപാടികളും നടക്കും.