ദുബായ് : ലുലുവിൽ സൂപ്പർ ഫ്രൈഡേ വിപണനമേളക്ക് തുടക്കമായി. ഖിസൈസ് ലുലുവിൽ നടന്ന ചടങ്ങിൽ ലുലു ദുബായ് റീജണൽ ഡയറക്ടർ തമ്പാൻ, ക്ലബ് എഫ്.എം. പ്രോഗ്രാം ഹെഡ് നീന എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.

ദുബായ് റീജണൽ മാനേജർ ഹുസീഫ, ദുബായ്-വടക്കൻ റീജിയൻ റീജണൽ ഓപ്പറേഷൻ മാനേജർ വി.സി.സലീം എന്നിവർ സംബന്ധിച്ചു.

ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ഫാഷൻ ഉത്പന്നങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവയ്ക്കെല്ലാം പദ്ധതിയുടെ ഭാഗമായി ഇളവുകൾ ലഭിക്കും.

യു.എ.ഇയിലുള്ളവർക്ക് മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡുപയോഗിച്ച് നവംബർ 29 വരെ ഓൺലൈനായി ഷോപ്പിങ് നടത്തുമ്പോൾ 20 ശതമാനം അധിക ഇളവുകളും ലഭ്യമാണ്.