അബുദാബി : ഇന്ത്യാ സോഷ്യൽ സെന്ററിൽ ജൂനിയർ, സീനിയർ, എലൈറ്റ് വിഭാഗങ്ങളിൽ സംഘടിപ്പിച്ച യു.എ.ഇ. തല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2021 സമാപിച്ചു. 395 പേർ വിവിധയിനങ്ങളിലായി മത്സരിച്ചു. 16 വിഭാഗങ്ങളിലായി ജനുവരി 11 മുതൽ നടന്ന സീനിയർ, എലൈറ്റ് മത്സരങ്ങൾ നവംബർ 13-ന് സമാപിച്ചു. 22 വിഭാഗങ്ങളിലായി നടന്ന ജൂനിയർ മത്സരങ്ങൾ നവംബർ 20-ന് സമാപിച്ചു. ഐ.എസ്.സി. ജനറൽ സെക്രട്ടറി ജോജോ അമ്പൂക്കൻ, സ്പോർട്‌സ് സെക്രട്ടറി ഫെഡി ജോസഫ് ഫെർണാണ്ടസ്, ബാഡ്മിന്റൺ സെക്രട്ടറി രാകേഷ് രാമകൃഷ്ണൻ, ആക്ടിങ് ട്രഷറർ ദിനേഷ് പൊതുവാൾ എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.