അബുദാബി : കോവിഡ് കാലത്തെ കുട്ടികളിലെ മാനസികാരോഗ്യം എന്ന വിഷയത്തിൽ സയൻസ് ഇന്ത്യാ ഫോറം അബുദാബി സംഘടിപ്പിച്ച ഓൺലൈൻ ചർച്ച ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
വിഷാദം, ഉത്കണ്ഠ, സമ്മർദം തുടങ്ങിയ ഒട്ടേറെ സാഹചര്യങ്ങളിലൂടെയാണ് കോവിഡ് കാലത്ത് കുട്ടികൾ കടന്നുപോകുന്നത്. ഇത് മനസ്സിലാക്കി രക്ഷിതാക്കളും അധ്യാപകരും പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം സ്പെഷ്യലിസ്റ്റ് സൈക്യാട്രിസ്റ്റ് ഡോ. കെ.കെ. മുരളീധരൻ വ്യക്തമാക്കി.
സൈക്കോളജിസ്റ്റ് ശാലിനി കെ. നായർ, ഡോ. ചാന്ദ്‌നി പ്രദീപ്, സയൻസ് ഇന്ത്യാ ഫോറം അബുദാബി ചാപ്റ്റർ ജനറൽ സെക്രട്ടറി ഹരീഷ് കുമാർ എന്നിവർ പങ്കെടുത്തു.