അബുദാബി : മുൻനിര ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾക്ക് വമ്പൻ ഇളവുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ലെറ്റസ് കണക്റ്റ്’ വിപണനമേളയ്ക്ക് തുടക്കമായി. അബുദാബി ഖാലിദിയ ലുലുവിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി മേള ഉദ്ഘാടനം ചെയ്തു. 50 ശതമാനം വരെ ഇളവിൽ മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും ലഭിക്കും. യു.എ.ഇ.യിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഓൺലൈനിലും ഇത് ലഭ്യമാണ്.

സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ച ലോകത്തെ സമാനതകളില്ലാത്തവിധം ബന്ധിപ്പിച്ചിരിക്കുന്നു. ലുലു ലെറ്റസ് കണക്റ്റ് വിപണന മേളയിലൂടെ ഉപഭോക്താക്കളിലേക്ക് ഏറ്റവും മികച്ച സാങ്കേതിക ഉപകരണങ്ങളാണ് എത്തിക്കുന്നതെന്ന് അഷ്‌റഫ് അലി പറഞ്ഞു. ലുലു വെബ്‌സൈറ്റ് വഴി ഓൺലൈനായി ലുലു എ.ഡി.സി.ബി, എമിറേറ്റ്‌സ് എൻ.ബി.ഡി. 247 കാർഡുകളുപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 20 ശതമാനം അധിക ഇളവും ലഭ്യമാണ്.

ജൂൺ 23 മുതൽ 26 വരെ പലചരക്കുകൾ, ഭക്ഷ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ എന്നിവ വാങ്ങുന്നവർക്കാണ് ഈ ആനുകൂല്യം.