ദുബായ് : രിസാല സ്റ്റഡിസർക്കിൾ (ആർ.എസ്.സി.) ഷെയ്‌പ്പ് യുവർ ടാലന്റ് എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് പരിപാടി. കേരള മുൻ ഇലക്ഷൻ ചീഫ് കമ്മീഷണർ പി. കമാൽ കുട്ടി ഐ.പി.എസ് ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിലെ ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. , റെയിൽവേ ഡിഫൻസ് തലങ്ങളിലേക്ക് പഠിതാക്കളെ കൈപിടിച്ചുയർത്താൻ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഇതുൾപ്പെടെ വിവിധ പരിപാടികൾക്കും ആർ.എസ്.സി. നേതൃത്വം നൽകുന്നുണ്ട്.