ഷാർജ : നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (എസ്.ഐ.ബി.എഫ്.) സ്പെയിൻ വിശിഷ്ടാതിഥിയാകുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) ചെയർമാൻ അഹമദ് ബിൻ റക്കദ് അൽ അമേരി പറഞ്ഞു.

സ്പാനിഷ് ഉദ്യോഗസ്ഥരുമായി അൽ അമേരിയുടെ നേതൃത്വത്തിലുള്ള ഷാർജ പ്രതിനിധി സംഘം മാഡ്രിഡിൽ കൂടിക്കാഴ്ച നടത്തി. അറബ് മേഖലയിലെ ഒരു സാംസ്കാരിക പരിപാടിയിൽ ഇതാദ്യമായാണ് സ്പെയിൻ പങ്കാളിയാകുന്നത്. സ്പെയിനിലെ കലാകാരൻമാർ, എഴുത്തുകാർ എന്നിവരുടെ സാന്നിധ്യംകൊണ്ട് ഇത്തവണത്തെ പുസ്തകമേള വ്യത്യസ്തമാകും. ഇതിലൂടെ ഇരുരാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല പങ്കാളിത്തവും സഹകരണവും ഉറപ്പാക്കുമെന്നും അൽ അമേരി വ്യക്തമാക്കി.