ഷാർജ : യുവകലാസാഹിതി യു.എ.ഇ.യിൽ നടത്തുന്ന ഓൺലൈൻ കലോത്സവത്തിനായി ലോഗോ ക്ഷണിച്ചു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് കലോത്സവം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപവത്കരിച്ചവർക്ക് പുരസ്കാരം നൽകും. യു.എ.ഇ.യിൽ പഠിക്കുന്ന ആറുമുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കായാണ് ഓൺലൈൻ കലോത്സവം സംഘടിപ്പിക്കുന്നത്. വിവിധ എമിറേറ്റുകളിൽ നടക്കുന്ന മത്സരങ്ങളിൽനിന്നും വിജയികളെ തിരഞ്ഞെടുക്കും. ലോഗോ എൻട്രികൾ ജൂൺ 30 -ന് മുമ്പ് kalolsavam@yuvakalasahithyuae.org എന്ന വിലാസത്തിലോ 0562410791 എന്ന വാട്‌സാപ്പ് നമ്പറിലോ അയയ്ക്കാം.